ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. നിലവില്‍ ബി.ജെ.പി സിറ്റിങ് സീറ്റാണ് ബെഗുസരായി മണ്ഡലം. 2014ല്‍ ആര്‍.ജെ.ഡിയിലെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ ഭോലാസിങ് തോല്‍പിച്ചത്. സിപിഐ 1,92,000 വോട്ടുകള്‍ നേടിയിരുന്നു. കനയ്യ കുമാറിനെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യനാരായണ് സിങ് പറഞ്ഞു. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, എന്‍.സി.പി, ലോക്...
" />
Headlines