കായംകുളത്ത് പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള ചന്ദന മരങ്ങള്‍ മോഷണം പോയി

July 29, 2018 0 By Editor

കായംകുളം: കായംകുളത്ത് മുസഌം പള്ളിയുടെ പരിസരത്ത് നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. കായംകുളം ടൗണ്‍ മസ്ജിദില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ മരങ്ങള്‍ മോഷണം പോയിരിക്കുന്നത്.

പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള രണ്ട് മരങ്ങളാണ് മോഷ്ണം പോയത്. കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ നിലയിലാണ് മരങ്ങള്‍. പള്ളിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തിരിച്ചുവെച്ച നിലയിലായിരുന്നു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.