കണ്ണൂര്‍: കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. 3ഡി അലൈന്മെന്റ് നോട്ടിഫിക്കേഷന്‍ തല്‍ക്കാലം മരവിപ്പിച്ചു. സമര സമിതി നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
" />
Headlines