ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നിഷേധാത്മകമായി പെരുമാറിയെന്നും കേരളത്തിന്റെ കാര്യങ്ങളില്‍ അനുകൂല പ്രതികരണമുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. റേഷന്‍ ലഭ്യതയുമായി ബന്ധപ്പെട്ട നിവേദനം നല്‍കുന്നതിനാണ് കേരളത്തില്‍ നിന്നുള്ള സംഘം എത്തിയത്. സംസ്ഥാന ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന...
" />
Headlines