കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളെ സ്വതന്ത്രരാക്കി

August 3, 2018 0 By Editor

ഡല്‍ഹി: സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണു ഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്താകെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയെന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദേശം പിന്‍വലിക്കുന്നത്.