തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെ നാലാമത്തെ മകനാണ് എം.എസ് രവി. കേരള കൗമുദി ഡയറക്ടറുമായിരുന്നു. ശൈലജയാണ് ഭാര്യ. കേരള കൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്....
" />
Headlines