ന്യൂഡല്‍ഹി: സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി. കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷന്‍ വിഹിതം തുടങ്ങി കേരളത്തിന്റെ മറ്റ് ആവശ്യങ്ങളില്‍ അനുകൂല പ്രതികരണമുണ്ടായില്ല. പൊതുവെ കേരളത്തിന്റെ കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല എന്ന തോന്നലാണുള്ളതെന്നും പിണറായി പറഞ്ഞു. റേഷന്‍ വിഹിതത്തിന്റെ കാര്യത്തില്‍ നിരാശാജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗവും അതില്‍ പെടാത്ത വിഭാഗവുമുണ്ട്. കേരളത്തില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യം...
" />
Headlines