തിരുവനന്തപുരം: ക്ലാസുകള്‍ പൂര്‍ത്തിയാക്കാതെ പരീക്ഷാ നടത്തുവാനുള്ള കേരള യൂണിവേഴ്‌സിറ്റി തീരുമാനത്തിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. പി ജി പരീക്ഷകള്‍ നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ച് സര്‍വ്വകലാ ആസ്ഥാനത്ത് പരീക്ഷാ കണ്‍ട്രോളറെ ഖൊരാവോ ചെയ്തു. തുടര്‍ന്ന് പരീക്ഷമാറ്റാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജൂലൈ 30ന് തീരുമാനിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ 30ലേക്ക് മാറ്റി. ഒന്നര മാസം പോലും പല പിജി കോഴ്‌സുകളിലും ക്ലാസ് നല്‍കാതെയാണ് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കുറഞ്ഞത് നാല് മാസം ക്ലാസ് വേണ്ടതാണ് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
" />
Headlines