തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. കവിഞ്ഞൊഴുകിയ നദികളും, തോടുകളും വറ്റിവരണ്ടു തുടങ്ങി. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 20 ദിവസത്തിനിടയില്‍ 15 അടിയിലേറെയാണ് താഴ്ന്നത്. സമാന സാഹചര്യം തുടര്‍ന്നാല്‍ ആലുവയില്‍ നിന്നുള്ള ശുദ്ധജല പമ്പിങ്ങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ശുദ്ധജലമെടുക്കുന്ന മൂവാറ്റുപുഴയാറിന്റെ സ്ഥിതിയും അതിരൂക്ഷമാകുകയാണ്. മണലി,ചാലക്കുടി, മീനച്ചിലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുകയാണ്. അതേസമയം, കേരളത്തില്‍ പ്രളയാനന്തരം വരള്‍ച്ച രൂക്ഷമാകുന്നതിനിടയില്‍ എല്‍നിനോ പ്രതിഭാസം കേരളത്തിലും...
" />