തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മഴമേഘങ്ങള്‍ മാറി നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിന് പുറമേ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനോടകം സംസ്ഥാനത്ത് നിരവധി പേര്‍ക്ക് സൂര്യാഘാതം ഏറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.
" />
Headlines