മസ്‌കത്ത്: കേരളത്തിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് ഒമാന്‍ ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. വൈറസ് ബാധ അവസാനിച്ചതായും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്നും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു ഒമാന്‍ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംശയ നിവാരണങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കോണ്‍ടാക്ട് സന്റെറില്‍ 24441999 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
" />
Headlines