കോട്ടയം: കെവിന്‍ ജോസഫിന്റെ കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ ഭാര്യ നീനുവിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമങ്ങള്‍ പൊളിയുന്നു. കെവിന്‍ കൊല്ലപ്പെട്ടശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. ഇതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായാണ് മൊഴി നല്‍കിയത്. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ...
" />