സുഗീതിന്റെ സംവിധാനത്തിലൊരുങ്ങിയ കിനാവള്ളി മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 27നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ഹരീഷ് കണാരനാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ്...
" />
Headlines