കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരന്‍. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമില്ല. നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരില്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ സാധ്യതകള്‍ക്കായുള്ള പഠനത്തിന് പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചിരുന്നു. പുതിയ പാതയ്ക്കായി കീഴാറ്റൂരില്‍ വിദഗ്ധ സമിതി പരിശോധന നടത്തും....
" />