ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ ചരിത്ര ജയം. അണ്ടര്‍ 20 ലോകകപ്പ് ആറു തവണ ഉയര്‍ത്തിയ അര്‍ജന്റീനയെയാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തെറിഞ്ഞത്. റഹീം അലിയും ദീപക് ടാന്‍ഗ്രിയുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. അനികേത് യാദവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് ഇന്ത്യ അവസാന അരമണിക്കൂര്‍ കളിച്ചത്. അര്‍ജന്റീന ഇന്ത്യക്ക് വന്‍ വെല്ലുവിളിയായിരുന്നെങ്കിലും ജയവുമായാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍...
" />
Headlines