വരവൂർ ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം വരവൂർ ഗ്രാമത്തിൻ്റെ ഉത്സവമായി മാറി

January 11, 2019 0 By Editor

വടക്കാഞ്ചേരി . ഒട്ടേറെ പുതുമയാർന്ന പരിപാടികൾ ചെയ്ത് മുൻ നിരയിലെത്തിയ വരവൂർ ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം വരവൂർ ഗ്രാമത്തിൻ്റെ ഉത്സവമായി മാറി. കൊയ്ത്തുപാട്ടോടുകൂടി യാ യി രു ന്നു വിളവെടുപ്പ് നടന്നത് വരവൂർ പഞ്ചായത്ത് പ്രസിഡൻ്റ് .. സി.വിജയലക്ഷ്മി കൊയ്ത്തുൽസവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പിലക്കാട് തപാൽ ഓഫീസിനു സമീപം നടുവട്ടം തറയിൽ വീട്ടിൽ മുഹമ്മദിൻ്റെ ഒരേക്കർ കൃഷി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരുന്നത്.സ്കൂൾ പ്രധാന ദ്യാ പകൻ’ എം.ബി.പ്രസാദ്, ശ്രീബ സ്കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട 150 ഓളം കുട്ടികളും, അധ്യാപകരും, പഞ്ചായത്ത് അംഗങ്ങളും, നാട്ടുകാരും കൊയ്ത്തുൽസവത്തിൽ കണ്ണികളായി. വരവൂർ ഗവൺമെൻ്റ് എൽ.പി സ്കൂൾ സംസ്ഥാന തലത്തിൽ വച്ച് മികച്ച വിദ്യാലയമാകാനുള്ള പരിശ്രമത്തിലാണ്. ഈ സ്കൂളിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികൾ, പഠനത്തിലും, പാലേതരപ്രവർത്തനങ്ങളിലും മികവു തെളിയിക്കുകയെന്ന ലക്ഷ്യത്തിലെത്തിയ്ക്കണമെന്നതാണ് സംസ്ഥാന തലത്തിൽ മികച്ച പ്രധാനധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ എം.ബി.പ്രസാദ് മാസ്റ്റർ പറയുന്നത്.