കോഴഞ്ചേരി പാലത്തിന് വിള്ളല്‍: കടുത്ത ഗതാഗത നിയന്ത്രണത്തിന് സാധ്യത

കോഴഞ്ചേരി പാലത്തിന് വിള്ളല്‍: കടുത്ത ഗതാഗത നിയന്ത്രണത്തിന് സാധ്യത

September 6, 2018 0 By Editor

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് വിള്ളല്‍. അസ്ഥിവാരത്തില്‍ രണ്ട് സ്ഥലത്താണ് വിള്ളല്‍. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലമാണ് കോഴഞ്ചേരിയിലേത്. ഇതിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട്.

തെടുമ്പ്രയാര്‍ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടത്.

പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ അടിഞ്ഞിരുന്നു. പാലം പൂര്‍ണ്ണമായും മുങ്ങിയിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ബലക്ഷയം മാത്രമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ പരിശോധനപൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ. പത്തനംതിട്ടയും തിരുവല്ലയുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണ് കോഴഞ്ചേരി. ഈ പാലം തകര്‍ന്നാല്‍ കടുത്ത ഗതാഗത നിയന്ത്രണമായിരിക്കും ജില്ലയില്‍ ഉണ്ടാവുക.