കോഴിക്കോട്ട് പനിബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു ; ഇതുവരെ അഞ്ച് മരണം

May 20, 2018 0 By Editor

കോഴിക്കോട്: അജ്ഞാത വൈറസ്ബാധ മൂലമുണ്ടായ പനിപിടിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയീലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ഇതോടെ ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി