കോഴിക്കോട് ശിഖണ്ടി രൂപത്തില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

April 24, 2018 0 By Editor

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ സ്ത്രീ വേഷം കെട്ടി ശിഖണ്ടി രൂപത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിളയാടുകയാണ്. സ്ത്രീ വേഷം കെട്ടി നിരവധി സംഘങ്ങളായി തിരിഞ്ഞാണ് നഗരത്തിലെ വിവിധ മേഖലകളില്‍ ഇവര്‍ നിലയുറപ്പിക്കുന്നത്. രാത്രികാലങ്ങളില്‍ 11 മണിയോടു കൂടി ആരംഭിക്കുന്ന ഇവരുടെ പര്യടനം ഏറെ സമയം നീണ്ടു നില്‍ക്കുന്നു.

നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മനോരോഗികള്‍ ഉള്‍പ്പടെ നിരവധി അളുകള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ നിന്നുള്ള ദീര്‍ഘ ദൂര യാത്രക്കാരെയും അന്യ സംസ്ഥാന തൊഴിലാളികളെയും, യുവാക്കളെയും ലക്ഷ്യമാക്കി കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. നഗരത്തിലെ മോഷണ പെരുപ്പത്തിനും ഇവരുടെ പങ്ക് സംശയാതീതമാണ്.

പ്രധാനമായും മാവൂര്‍ റോഡ്, പാളയം, വലിയങ്ങാടി, ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ഇവര്‍. മലപ്പുറം ജില്ലയില്‍ തിരൂരാണ് സമാന സംഭവങ്ങള്‍ ഇതിന് മുമ്പ് റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രദേശത്തെ സുരക്ഷ ശക്തമാക്കിയതോടെ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചത്.