നെടുമങ്ങാട് : ഈ മഴക്കാലത്ത് നാട് മുഴുവന്‍ ജലസമ്ബുഷ്ടമാകുമ്‌ബോള്‍ കാവിയോട്ടുമുകള്‍ നിവാസികള്‍ക്ക് കുടിവെളളം അന്യമാണ്. ചുമട്ടുവെളളത്തെ ആശ്രയിച്ച് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ജീവിതം തളളിനീക്കുകയാണിവര്‍. നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാര്‍ഡില്‍പ്പെടുന്ന ഇവിടം പേര് സൂചിപ്പിക്കുന്നതുപോലെതന്നെ കുന്നിന്‍പ്രദേശമാണ്. ജലക്ഷാമം പരിഹരിയ്ക്കുതിന് മാറിമാറിവന്ന ഭരണസമിതികള്‍ പലപദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും ഒട്ടും ഗുണം കണ്ടില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പേ വാട്ടര്‍ അതോറിറ്റി കുടിവെളള പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും ഇവിടെ വെളളം എത്താറില്ല. പ്രദേശത്തെ ഒരേ ഒരു ജലസ്രോതസ്സായ കുളം നവീകരിച്ച് കുടിവെളളം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍...
" />