കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

November 15, 2018 0 By Editor

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചവരവൂർ ഗ്രാമപഞ്ചായത്ത് കൊറ്റുപുറം കൃഷ്ണൻ പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചേലക്കര എം.എൽ.എ : .യൂ.ആർ.പ്രദീപ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.. വരവൂർ പഞ്ചായത്ത് പ്രസിഡൻ്റ് .. കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്: കെ.പി.രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ്: പി.പി.സുനിത, സി.വി ജയലക്ഷ്മി ശാലിനി വിനോദ് ,എം .എ മോഹനൻ, സി. ഗോപകുമാർ, സി.ആർ.ഗീത, എം.വീരേന്ദ്രൻ, കെ.വി.ഖദീജ തുടങ്ങിയവർ പങ്കെടുത്തു.