കുടുംബപ്രശ്‌നം: സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു

July 28, 2018 0 By Editor

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ചു എ. നായരാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സഹോദരന്‍ നിതിനെ റിമാന്‍ഡ് ചെയ്തു.