കുടുംബശ്രീ ഇനി ഉത്തര്‍പ്രദേശിലും

September 20, 2018 0 By Editor

തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍ പ്രദേശും. കുടുംബശ്രീ എന്‍.ആര്‍.ഒയ്ക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ യു.പി സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.