കുളമ്പുരോഗം; പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കുളമ്പുരോഗം; പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

November 24, 2018 0 By Editor

വടക്കാഞ്ചേരി . എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പശുക്കൾക്ക് കുളമ്പുരോഗം പടർന്നു പിടിച്ചതിനേത്തുടർന്ന് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി . പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് കിടാരി പദ്ധതി പ്രകാരം വിതരണം ചെയ്ത പശുക്കുട്ടികളിലാണ് കുളമ്പുരോഗം കണ്ടെത്തുകയും ഒരു പശു രോഗം പിടിപെട്ട് ചത്തിരുന്നു . എരുമപ്പെട്ടി കരിയന്നൂർ മേലേപുരക്കൽ വീട്ടിൽ അംബികയ്ക്ക് കിടാരി പദ്ധതി പ്രകാരം ലഭിച്ച പശുക്കുട്ടിയാണ് ചത്തത്. കരിവന്നൂർ, ചിറ്റണ്ട മേഖലകളിലാണ് പശുക്കളിൽ കുളമ്പുരോഗം കണ്ടത്. നെല്ലുവായ് മൃഗാശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്ന 28 പശുക്കൾക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കരിയന്നൂരിൽ 20 പശുക്കളിലും ചിറ്റണ്ടയിൽ 8 പശുക്കളിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പശുക്കളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ പഞ്ചായത്തിൻ്റേയും വെറ്റിനറി വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ ജി.രവിശങ്കർ , എ.വി.ബേബി, എം.രാജേശ്വരി, ജോജു എന്നിവർ പ്രതിരോധ കുത്തി വയ്പ് വീടുകളിൽ ചെന്ന് എടുത്തുതുടങ്ങി.