കുമ്പള: കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെര്‍വാഡ് സ്വദേശികളായ മൊയ്തീന്‍ ഷാന്‍ (21), ഉദയന്‍ (26) എന്നിവരെയാണ് സിഐ പ്രേംസദന്‍, കുമ്ബള എസ് ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 12 പാക്കറ്റ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച പെര്‍വാഡ് പെട്രോള്‍ പമ്പിന്‍ സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.
" />
Headlines