കൊച്ചി: സ്വന്തം കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി മിശ്രവിവാഹിതരായ മാതാപിതാക്കളുടെ തര്‍ക്കത്തിന് കോടതി പരിഹാരം നല്‍കി. കോടതി നിര്‍ദേശിച്ച പേര് കുട്ടിക്ക് നല്‍കാന്‍ ഇരുവരും സമ്മതിച്ചതോടെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള തടസവും മാറി. ജോഹാന്‍ സച്ചിന്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്. അഭിനവ് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍ നിര്‍ദേശിച്ചത്. ജോഹന്‍ മണി സച്ചിന്‍ എന്ന് അമ്മയും. സാധ്യമായ രീതിയില്‍ ഇരുകൂട്ടരുടെയും ആഗ്രഹം മാനിച്ച് കുഞ്ഞിന് പേരു നല്‍കുകയാണെന്ന് ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ വ്യക്തമാക്കി. ഇരുവരും നിര്‍ദേശിച്ച പേരുകളില്‍ നഗരസഭ അധികൃതര്‍...
" />