തൃശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നതായി റിപ്പോർട്ടുകൾ

തൃശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നതായി റിപ്പോർട്ടുകൾ

November 23, 2018 0 By Editor

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നതായി റിപോർട്ടുകൾ . ആറു മാസത്തിനിടെ 35 പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ബോധവല്‍കരണത്തിനും രോഗനിര്‍ണയത്തിനുമായി ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു,
രോഗവാഹകരെ കണ്ടെത്തി പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ പ്രത്യേക പരിശീലനം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് അശ്വമേധം എന്നപേരില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.

രോഗം ബാധിച്ച് ചികിത്സ തേടാത്ത വ്യക്തിയില്‍ നിന്ന് വായു വഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും.