അപ്പര്‍കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടൊഴിയാത്ത പ്രദേശങ്ങളില്‍ അധികൃതരുടെ മൗനാനുവാദത്തോടെ നീര്‍ച്ചാലുകള്‍ നികത്തുന്നതായി ആക്ഷേപം. രണ്ടുമാസത്തിലേറെയായി വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല. ആലപ്പുഴ എടത്വാ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന വിപിനും കുടുംബവും കഴിഞ്ഞ രണ്ടുമാസമായി വീട്ടിലേക്ക് കയറുന്നത് ഇങ്ങിനെയാണ്. വീടിന്റെ തൊട്ടുമുന്നിലുള്ള തോട്ടിലെ ജലനിരപ്പുമായി രണ്ടടിയിലേറെ വ്യത്യാസമുണ്ടെങ്കിലും ഇവരുടെ വീട്ടുമുറ്റത്തെ വെള്ളക്കെട്ട് ഒഴിയില്ല. അപകടാവസ്ഥയിലായ വീടിന് പകരം സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് അനുവദിച്ചെങ്കിലും വെള്ളക്കെട്ടുമൂലം പണിയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവരുടെ വീടിന് പിന്നിലായി കൃഷിയില്ലാതെ...
" />