ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതില്‍ കാലതാമസം വരുന്നതില്‍ മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെളളം വറ്റിക്കുന്നതില്‍ ഇത്രമാത്രം കാലതാമസം വന്ന സമയം മുമ്ബ് ഉണ്ടായിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയില്‍ പ്രളയ ദുരിതാശ്വാസ ലോട്ടറി പ്രകാശന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് വേദിയില്‍ ഇരിക്കെയായിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കുട്ടനാട്ടിലെ...
" />