തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് കുറ്റം ഏറ്റ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേതൃത്വത്തിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് കെ.പി.സി.സി നേതൃയോഗത്തിലാണ് ചെന്നിത്തല പറഞ്ഞത്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചെന്നിത്തല യോഗത്തില്‍ ന്യായീകരിക്കുകയും ചെയ്തു. മുന്നണി സംവിധാനത്തില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ഉണ്ടാവുമെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് സീറ്റ് വിട്ടുനല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി. വിശദീകരണത്തിന് ശേഷം ചെന്നിത്തല നിയമസഭയിലേക്ക് പോവുകയും ചെയ്തു. ഘടകകക്ഷികളുടെ അപ്രമാദിത്വം പാര്‍ട്ടിയുടെ...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector