മലപ്പുറം: പാട്ടും കളികളുമായി കുരുന്നുകള്‍ അംഗന്‍വാടികളില്‍ ആടിത്തിമര്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇനി സി.സി.ടി.വിയില്‍ പതിയും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലുകള്‍ അംഗന്‍വാടികളില്‍നിന്നു തന്നെ തുടങ്ങുന്നത് മലപ്പുറം നഗരസഭയാണ്. ഡേ കെയര്‍ സെന്ററുകളുടെയും പ്ലേ സ്‌കൂളുകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാനും നഗരസഭതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി നഗരസഭയിലെ 64 അംഗന്‍വാടികളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. മുനിസിപ്പല്‍ ഓഫിസുമായി ഇവയെ ബന്ധിപ്പിച്ച് ഓണ്‍ലൈനായി നിരീക്ഷിക്കും. ഡേ കെയര്‍ സെന്ററുകളും പ്ലേ സ്‌കൂളുകളും എവിടെയും...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector