കല്‍പ്പറ്റ: എച്ച്‌ഐഎം യുപി സ്‌കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ലൗലി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് പുറത്തിറക്കിയ ബുക്ക്‌ലെറ്റും ലീഫ് ലെറ്റും പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ശ്രീലത അധ്യക്ഷത വഹിച്ചു. ഹരിതസേന ഇന്‍ചാര്‍ജ് അധ്യാപകന്‍ കെ. അലി, വിദ്യാര്‍ഥി കണ്‍വീനര്‍ ഷെദിന്‍ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ അയ്യൂബ്, ജാഫര്‍, അനസ്, അഷ്‌ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
" />
Headlines