തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കും. സര്‍ക്കാരിനു മുന്നില്‍ ഇതുവരെ പ്രശ്നം വന്നിട്ടില്ലെന്നും ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു. ആഘോഷപരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കൈകോര്‍ക്കുന്ന രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജിയെ ഇ.പി അനുകൂലിച്ചു. പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആഘോഷ പരിപാടികള്‍ വേണ്ടെന്നു വെച്ച സംഭവത്തില്‍...
" />
Headlines