ക്വാലാലംപൂര്‍: 2015ല്‍ മുന്‍ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ അഞ്ചുവര്‍ഷം തടവ് വിധിക്കപ്പെട്ട മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഇബ്രാഹീമിനെ വിട്ടയച്ചത്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖാണ് തനിക്കെതിരെ കരുനീക്കിയതെന്ന് അന്‍വര്‍ ഇബ്രാഹീം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി പദവി അന്‍വര്‍ ഇബ്രാഹീമിന് കൈമാറുമെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു.
" />
New
free vector