ലാലിഗ: ജിറോണ എഫ്‌സിയും കേരളാ ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍

July 28, 2018 0 By Editor

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ജിറോണ എഫ്‌സിയും കേരളാ ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടും.

ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കേരളം വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, മെല്‍ബണ്‍ സിറ്റിയെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടീമാണ് ജിറോണ. അതുകൊണ്ട് തന്നെ ജിറോണയോട് മുട്ടിനില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി പണിപ്പെടേണ്ടിവരും.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം നടക്കുക.