കൊച്ചി: ലാവലിന്‍ കേസ് കുത്തിപ്പൊക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും സത്യം തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസമാണ് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
" />