മാണിയുമായുള്ള ബന്ധത്തില്‍ കേരളാ നേതൃത്വം തീരുമാനമെടുക്കും:സീതാറാം യെച്ചൂരി

March 23, 2018 0 By Editor

തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നമാണ്. അത് സംബന്ധിച്ച് അനുയോജ്യമായ തീരുമാനം സിപിഎം-സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്..