ലെയ്കയുടെ പുതിയ ക്യാമറ സിലക്‌സ് വിപണിയില്‍

ലെയ്കയുടെ പുതിയ ക്യാമറ സിലക്‌സ് വിപണിയില്‍

June 20, 2018 0 By Editor

ലെയ്കയുടെ പുതിയ ക്യാമറ സിലക്‌സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ലൈറ്റ് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലായാണ് ക്യാമറ പുറത്തിറങ്ങുന്നത്. ജൂലായ് പകുതിയോടെ ക്യാമറ വില്‍പനയ്‌ക്കെത്തും. അനുബന്ധ ഉപകരണങ്ങള്‍ക്കൊപ്പം 1,050 ഡോളറാണ് ക്യാമറയ്ക്ക് വില വരുന്നത്. ഇത് ഇന്ത്യയില്‍ ഏകദേശം 71,000 രൂപയോളം വരും.

20 മെഗാപിക്‌സല്‍ റസലൂഷനിലുള്ള ഒരു ഇഞ്ച് സിമോസ് (CMOS) സെന്‍സറാണ് സിലക്‌സ് ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലെയ്ക ഡിസി വാരിയോഎല്‍മാര്‍ 8.8132 എംഎം എഎസ്പിഎച്ച് ഫിക്‌സഡ് ലെന്‍സാണ് ക്യാമറയിലുള്ളത്. എഫ് 2.3 മുതല്‍ 6.4 വരെ അപ്പേര്‍ച്ചര്‍ ലഭിക്കും. സെക്കന്റില്‍ 30 ഫ്രെയിംസ് വേഗതയില്‍ 4കെ റസലൂഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ സിലക്‌സ് ക്യാമറ ഉപയോഗിച്ച് സാധിക്കും. അതേസമയം 1080 പിക്‌സല്‍ റസലൂഷനിലുള്ള വീഡിയോകള്‍ക്ക് സെക്കന്റില്‍ 60 ഫ്രെയിംസ് വരെ വേഗതിയിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനാവും.

പത്ത് ഫ്രെയിംസ് പെര്‍ സെക്കന്‍ഡില്‍ ബസ്റ്റ് ഷൂട്ടിങും ( Burst Shooting) ക്യാമറയില്‍ സാധ്യമാണ്. 1/16,000 വരെയാണ് ഷട്ടര്‍ സ്പീഡ്. റോ, ജെപെഗ് ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്താം. 340 ഗ്രാം ആണ് ക്യാമറയുടെ ഭാരം. 1.240 കെ ഡോട്ട് റസലൂഷനുള്ള ഈ സ്‌ക്രീനിന് വിരലയടയാളം പതിയാതിരിക്കാനള്ള പ്രത്യേക കവചവും നല്‍കിയിരിക്കുന്നു. ഇത് കൂടാതെ പ്രത്യേകം ഇലക്‌ട്രോണിക് വ്യൂ ഫൈന്ററും ക്യാമറയിലുണ്ട്.