ലിംഗ വിവേചനം: കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വനിതകളുടെ പ്രതിഷേധം

ലിംഗ വിവേചനം: കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വനിതകളുടെ പ്രതിഷേധം

May 13, 2018 0 By Editor

കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ലിംഗ വിവേചനത്തിനെതിരെ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധിച്ചാണ് നീക്കം. ക്രിസ്റ്റീന് സ്റ്റിവാര്ട്ട്, ജെയ്‌ന് ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

ചുവന്ന പരവതാനിയില്‍ എണീച്ചു നിന്നുകൊണ്ടായിരുന്നു വനിതകളുടെ പ്രതിഷേധം. 1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം മത്സരിക്കാനെത്തി.

അതേസമയം, 82 സംവിധായികമാരുടെ സിനിമകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. അവരെ പ്രതിനിധീകരിച്ചാണ് 82 വനിതകളുടെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കെയ്റ്റ് ബ്ലന്‍ചെറ്റ് പറഞ്ഞു. കാനിന്റെ ചരിത്രത്തില്‍ രണ്ടു വട്ടം മാത്രമാണ് പാം ഡി ഓര്‍ പുരസ്‌കാരം വനിതകള്‍ സ്വന്തമാക്കിയത്.