പേരാമ്പ്ര: രോഗി പരിചരണത്തിനിടെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രി നഴ്‌സ് ലിനിയുടെ കുടുംബത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് ആദരിച്ചു. ഐഎംഎ കേരള ഘടകം ലിനിയുടെ കുടുംബത്തിനു പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോയിന്റ് സെക്രട്ടറി ഡോ. വേണുഗോപാല്‍ നല്‍കി. പേരാമ്പ്ര ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി. യൂസഫ് അധ്യക്ഷത വഹിച്ചു. സ്വാമി ചിതാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. ഡോ: സന്തോഷ്, ഇ.ടി. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
" />
Headlines