സൗന്ദര്യസംരക്ഷണത്തിനായി ഒട്ടേറെ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നവര്‍ മുഖത്തെ മേയ്ക്കപ്പിന് മോടി കൂട്ടുന്ന ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടാറുണ്ട്. ലിപ്സ്റ്റിക്കില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ധാരണയിലാണ് പൊതുവേ ഈ എതിര്‍പ്പ്. എന്നാല്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്നാണ് ചീഫ് സ്‌റ്റൈലിസ്റ്റായ ഭവ്യ ചൗള പറയുന്നത്. ലിപ്സ്റ്റിക്കിന്റെ ഉപയോഗങ്ങള്‍ ചില ലിപ്സ്റ്റിക്കുകളില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കാനുള്ള ഘടകങ്ങളുണ്ട്. ഇതുപയോഗിക്കുന്നതിലൂടെ ചുണ്ടിനെ ചൂടിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാം. കറ്റാര്‍വാഴയോ വിറ്റാമിന്‍ഇയോ കലര്‍ന്നിട്ടുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ചുണ്ടുകളെ എപ്പോഴും...
" />