ലോകകപ്പ് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്‌പെയിന്‍ ടീം പരിശീലകനെ പുറത്താക്കി. കോച്ച് ജൂലിയന്‍ ലോപെടെഗിയെയാണ് സ്പെയിന്‍ പുറത്താക്കിയത്. 51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിന്‍ഗാമിയായി റയല്‍ 2 ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് റയല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം സ്പെയിന്‍ ദേശീയ ടീമുമായി 2 വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പിട്ട ശേഷമാണ് അദ്ദേഹം പൊടുന്നനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പുതിയ കോച്ചിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector