വായ്പാമേള നടത്തി

വായ്പാമേള നടത്തി

November 10, 2018 1 By Editor

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരഹൃദയത്തിൽ 2002 ൽ രൂപികൃതമായ ബ്ലോക്ക് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായി വായ്പാമേള നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് .. അജിത്ത് കുമാർ മല്ലയ്യ വായ്പ മേളയടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടകം തന്നെനിരവധി ബൃഹത് പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട് ഈ സൊസൈറ്റി .സംഘം ഡയറക്ടർ: സി.എ.ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻ്റ്: ഇ.കെ ദിവാകരൻ വായ്പാ വിതരണം നിർവ്വഹിച്ചു.5 ലക്ഷം രൂപയാണ് വ്യാപാരികൾക്ക് നൽകിയത്.ആദ്യ ദിനത്തിൽ നാലോളം വ്യാപാരികൾക്ക് വായ്പ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി: പി.എൻ.ഗോകുലൻ, സംഘം സെക്രട്ടറി: ചിത്ര ,സംഘം ഡയറക്ടർമാരായ രമാദേവി, ഹംസ, എ.എസ്സ്.വാപ്പുട്ടി, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. 100 ഓളം വ്യാപാരികൾക്ക് വായ്പ വിതരണം ചെയ്യാനാണ് സംഘത്തിൻ്റെ തീരുമാനം.