മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 11.30നു സെന്റ് പീറ്റഴ്‌സ്ബര്‍ഗില്‍ ആണ് മത്സരം നടക്കുക. ആതിഥേയരായ റഷ്യ ഈജിപ്തിനെയാണ് നേരിടുക. പരിക്ക് മാറി മൊഹമ്മദ് സലാ ഈജിപ്തിന് വേണ്ടി കളത്തില്‍ ഇറങ്ങും. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് റഷ്യ ലോകകപ്പ് തുടങ്ങിയത്. മോശം ഫോമുമായി ലോകകപ്പിന് എത്തിയ റഷ്യ ആദ്യ മത്സരത്തില്‍ തന്നെ ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. മറുവശത്ത് കടുത്ത സമ്മര്‍ദ്ദത്തില്‍...
" />