ആറാം ലോകകപ്പ് ലക്ഷ്യം വെച്ച് കൊണ്ട് ബ്രസീലിയന്‍ ടീം റഷ്യയിലെത്തി. ആഘോഷമാക്കിയാണ് തങ്ങളുടെ താരങ്ങളെ ബ്രസീലിയന്‍ ആരാധകര്‍ എയര്‍ പോര്‍ട്ടില്‍ വരവേറ്റത്. ക്രൊയേഷ്യക്കെതിരെയും ഓസ്ട്രിയക്കെതിരെയും നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ ബ്രസീലിന്റെ സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പരിക്കില്‍ നിന്നും മോചിതനെയെത്തിയ സൂപ്പര്‍ താരം നെയ്മാറിന്റെ അപാരഫോമും ബ്രസീലിനു തുണയാകും. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ജര്‍മനിക്കെതിരെ 71ന്റെ നാണക്കേട് മാറ്റാനാണ് ബ്രസീല്‍ റഷ്യയില്‍ ഇറങ്ങുന്നത്. റഷ്യയിലേക്കുള്ള ലോകകപ്പില്‍ ആദ്യം യോഗ്യത ടീമാണ് ബ്രസീല്‍. ബ്രസീല്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെയാണ്...
" />
Headlines