ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തിലേത്: അല്‍ഫോണ്‍സ് കണ്ണന്താനം

August 19, 2018 0 By Editor

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി. കേരളത്തിലേത് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എല്ലാം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരളത്തിന്റെ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ കേരളം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ കേരളത്തിലേക്കെത്തുന്നുണ്ട്.