ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരികെകൊണ്ടുവരേണ്ടതില്ല: സിപിഎം പൊളിറ്റ് ബ്യൂറോ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരികെകൊണ്ടുവരേണ്ടതില്ല: സിപിഎം പൊളിറ്റ് ബ്യൂറോ

August 4, 2018 0 By Editor

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരികെകൊണ്ടുവരേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബാലറ്റിലേക്ക് മടങ്ങുന്നതു തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നാണു പിബിയുടെ വിലയിരുത്തല്‍.

അതിനാല്‍തന്നെ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തു.

തെരഞ്ഞടുപ്പ് പരിഷ്‌കരണത്തിന് വേണ്ടി പുതിയ നയം രൂപീകരിക്കണമെന്നും തെരഞ്ഞടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സുതാര്യത വേണമെന്നും പിബി ആവശ്യപ്പെട്ടു. മാത്രമല്ല, വിവിപാറ്റ് മെഷീനുകള്‍ സുരക്ഷിതമാണെന്നും പാര്‍ട്ടി വിലയിരുത്തി.

വോട്ടിംഗ് മെഷീനുകളിലെ കൃത്രിമം തടയണമെന്നാവശ്യപ്പെട്ടും ബാലറ്റ് സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു.

കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, ആര്‍ജെഡി, എഎപി, വൈഎസ്ആര്‍, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോണ്‍ഗ്രസ് (എം), സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് ബാലറ്റ് പേപ്പറിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.