ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.പ്രമുഖ ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധമായി ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍ മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവില്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ ലാല്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും ലാല്‍ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. ലോക് സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആയിരിക്കും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിരിക്കെ മോഹന്‍ലാല്‍...
" />