ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതു മുഖങ്ങള്‍ക്ക് അവസരം നല്കാനൊരുങ്ങി സംസ്ഥാന നേതൃത്വം; കെ.സുരേന്ദ്രന് സീറ്റ് നഷ്ടമാവാന്‍ സാധ്യത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതു മുഖങ്ങള്‍ക്ക് അവസരം നല്കാനൊരുങ്ങി സംസ്ഥാന നേതൃത്വം; കെ.സുരേന്ദ്രന് സീറ്റ് നഷ്ടമാവാന്‍ സാധ്യത

September 15, 2018 0 By Editor

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ഒരു സീറ്റില്‍ രണ്ടിലധികം തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു സംസ്ഥാന ഘടകം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ജനപ്രിയ മുഖങ്ങള്‍ക്കു അവസരം നല്‍കണമെന്നാണ് അമിത്ഷായുടെ നിര്‍ദ്ദേശം.

ഭാരവാഹി പട്ടികയില്‍ സംസ്ഥാന അധ്യക്ഷന്‍ പാലിച്ച സമവായ നീക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടാവാനിടയില്ലെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കാസര്‍ഗോഡ് സീറ്റ് കെ സുരേന്ദ്രന് നഷ്ടമാകും.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ധാരണ. ആര്‍ എസ് എസിന്റെ നിര്‌ദേശമായതിനാല്‍ കുമ്മനത്തിനെതിരേ പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുയരില്ല. ആലപ്പുഴയില്‍ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പിള്ളി മത്സരിക്കണമെന്നാണ് അമിത് ഷായുടെ ആവശ്യം. ഇക്കാര്യത്തില്‍ തുഷാര്‍ മറുപടി നല്കിയിട്ടല്ല. ഇതുള്‍പ്പെടെ എട്ടു സീറ്റുകള്‍ ആവശ്യപ്പെട്ട ബി ഡി ജെ എസിനു അഞ്ചേണ്ണം നല്‍കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് സൂചന.