ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ലണ്ടന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരാക്രമണമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ലണ്ടനില്‍ തിങ്കളാഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ വെടിവെയ്പാണിത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്‍ബേര്‍ണിലും സമാനമായ രീതിയില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. അതേസമയം ഈ രണ്ട് സ്‌ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
" />
Headlines